‘കരൂരിലുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തം’; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി

Wait 5 sec.

ചെന്നൈ | കരൂര്‍ ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. നോര്‍ത്ത് സോണ്‍ ഐ ജി. അസ്ര ഗര്‍ഗിനാണ് അന്വേഷണ ചുമതല.മനുഷ്യ നിര്‍മിത ദുരന്തമാണ് കരൂരിലുണ്ടായതെന്ന് കോടതി പറഞ്ഞു. കോടതിക്ക് കാഴ്ചക്കാരനായി ഇരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ തമിഴ്‌നാട് വെട്രി കഴകം (ടി വി കെ) നേതാവും നടനുമായ വിജയ്‌ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി. ആരും നിയമത്തിന് അതീതരല്ല. നേതാവ് ഒളിച്ചോടുകയായിരുന്നു.ദുരന്തത്തില്‍ പോലീസിനും വീഴ്ച പറ്റി. കരൂര്‍ എസ് ഐയെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. പോലീസിനെതിരെ സര്‍ക്കാര്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്. പാര്‍ട്ടിക്ക് പോലീസ് നോട്ടീസ് അയക്കാത്തത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു. കേസില്‍ ടി വി കെ നേതാക്കളുടെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി.ടി വി കെ എന്ത് പാര്‍ട്ടിയാണ്. എല്ലാ നേതാക്കളും സംഭവ സ്ഥലത്തുനിന്ന് മുങ്ങി. ഇത് അപലപനീയമാണ്. പശ്ചാത്താപം കാട്ടാന്‍ പോലും നേതാക്കള്‍ തയ്യാറായില്ല. വിജയ്‌യോട് സര്‍ക്കാരിന് വിധേയത്വമാണ്. വിജയ്‌യുടെ പ്രചാരണ വാഹനം സ്‌കൂട്ടര്‍ യാത്രികനെ ഇടിക്കുന്നത് വീഡിയോ ദൃശ്യത്തിലുണ്ടെന്നും കോടതി പറഞ്ഞു.