തട്ടുകടകളില്‍ കിട്ടുന്ന അതേ രുചിയില്‍ പഴംപൊരി ഉണ്ടാക്കാന്‍ ഒരു എളുപ്പവഴി

Wait 5 sec.

തട്ടുകടകളില്‍ കിട്ടുന്ന അതേ രുചിയില്‍ പഴംപൊരി ഉണ്ടാക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ ? നല്ല കിടിലന്‍ രുചിയില്‍ ക്രിസ്പിയും സോഫ്റ്റുമായ പഴുംപൊരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.തയ്യാറാക്കുന്ന വിധംനേന്ത്രപ്പഴം – 2 എണ്ണംമൈദ -1 കപ്പ്അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ചെറിയ ചൂടുള്ള വെള്ളം -1&1/4ഗ്ലാസ്മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ഉപ്പ് -1/4 ടീസ്പൂണ്‍ദോശ മാവ് -1 ടേബിള്‍ സ്പൂണ്‍Also Read : ചായയ്ക്ക് സ്‌നാക്‌സ് ഒന്നുമില്ലേ ? എന്നാല്‍ ഞൊടിയിടയില്‍ ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ ?തയ്യാറാക്കുന്ന വിധംനേന്ത്രപ്പഴം നീളത്തില്‍ മുറിച്ചെടുക്കുക.ബൗളില്‍ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇടുകഇത് പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി കലക്കിയെടുക്കുക.അതിലേക്ക് അധികം പുളിക്കാത്ത ദോശ മാവ് ചേര്‍ക്കുകശേഷം നന്നായി യോജിപ്പിച്ചെടുക്കുകമുറിച്ചു വെച്ചിരിക്കുന്ന പഴം കഷണങ്ങള്‍ തയാറാക്കി വച്ചിരിക്കുന്ന മാവില്‍ മുക്കുകശേഷം ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.The post തട്ടുകടകളില്‍ കിട്ടുന്ന അതേ രുചിയില്‍ പഴംപൊരി ഉണ്ടാക്കാന്‍ ഒരു എളുപ്പവഴി appeared first on Kairali News | Kairali News Live.