മകളെ തലക്കടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; സംഭവം കര്‍ണാടകയില്‍

Wait 5 sec.

കര്‍ണാടകയില്‍ 12കാരിയായ മകളെ തലക്കടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. 38 വയസുള്ള ശ്രുതിയാണ് മകള്‍ പൂര്‍വികയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ശിമോഗയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് ദാരുണമായ സംഭവം.ശ്രുതിയുടെ ഭര്‍ത്താവ് ലാബ് ടെക്‌നീഷ്യനാണ്. ഇയാള്‍ രാത്രി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ പൂര്‍വിക തലക്ക് പരുക്കേറ്റ് തറയില്‍ കിടക്കുന്ന രീതിയിലും ഈ മൃതദേഹത്തിന് മുകളിലായി ശ്രുതി തൂങ്ങിയ നിലയിലുമായിരുന്നു.Also read – ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം: ശക്തമായ നടപടി തുടര്‍ന്ന് ഇടത് സര്‍ക്കാര്‍; യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ അഴിമതികളില്‍ മറുപടിയില്ലാതെ നേതാക്കള്‍പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് ശ്രുതിക്ക് മാനസികരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.content summary : karnataka Woman Murders 12- Year- Old Daughter, Then Dies by Suicide.The incident occurred at the nurses’ quarters of a government hospital Shivamogga.The post മകളെ തലക്കടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; സംഭവം കര്‍ണാടകയില്‍ appeared first on Kairali News | Kairali News Live.