കോഴിക്കോട് | വിവിധ നൈപുണികളില്‍ കൃത്യമായ പരിശീലനവും വൈദഗ്ധ്യവും നേടുന്നത് മഹത്തായ കര്‍മമാണെന്നും നിപുണനായ മനുഷ്യരുടെ സാന്നിധ്യമാണ് സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കുകയെന്നും പിടിഎ റഹീം എംഎല്‍എ. മര്‍കസ് ഐടിഐയില്‍ നിന്ന് 2024-25 അധ്യയന വര്‍ഷം പഠനം പൂര്‍ത്തിയാക്കി വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്ഥാപിതകാലം മുതല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന മര്‍കസ് മാനേജ്മെന്റ് പ്രത്യേക പ്രശംസയര്‍ഹിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ഐടിഐ ഓഡിറ്റോറിയത്തില്‍ നടന്ന സനദ്ദാന ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.29-ാമത് എന്‍.സി.വി.ടി ബാച്ചില്‍ നിന്നും മെക്കാനിക്ക് ഡീസല്‍, ഇലക്ട്രോണിക് മെക്കാനിക്ക്, വയര്‍മാന്‍, സര്‍വെയര്‍ തുടങ്ങിയ ട്രേഡുകളില്‍ നിന്നായി 78 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലേസ്മെന്റോടെ പഠനം പൂര്‍ത്തീകരിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മരണപ്പെട്ട മുന്‍ അധ്യാപകന്‍ സുനീഷ് എന്‍ പിയുടെ പേരില്‍ വിവിധ ട്രേഡുകളിലെ റാങ്ക് ജേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റുളുടെ വിതരണം സഹോദരന്‍ സുമേഷ് നിര്‍വ്വഹിച്ചു. പി മുഹമ്മദ് യൂസുഫ്, അക്ബര്‍ ബാദുഷ സഖാഫി, അബ്ദുറഹ്മാന്‍ കുട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി അശ്റഫ് സ്വാഗതവും സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കെല്ലാം തൊഴില്‍ നല്‍കുന്ന സംസ്ഥാനത്തെ തന്നെ മുന്‍നിര ഐടിഐകളിലൊന്നാണ് മര്‍കസിലേത്. നിലവില്‍ 29 എന്‍ സി വി ടി ബാച്ചുകളിലായി 3169 വിദ്യാര്‍ഥികളാണ് ഇവിടെനിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നത്.