പാലക്കാട് നാലാം ക്ലാസ് വിദ്യാർഥിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ചികിത്സാ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കെ ബാബു എംഎൽഎ

Wait 5 sec.

ഒമ്പത്‌ വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ വിദ്യാർഥിക്ക് ചികിത്സ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. നെന്മാറ എംഎൽഎ കെ ബാബുവാണ് കത്തയച്ചത്.ചികിത്സ പിഴവുണ്ടെങ്കിൽ അന്വേഷിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും നിർധന കുടുംബത്തിന് തുടർ ചികിത്സയ്ക്കാവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു എംഎൽഎ മുഖ്യമന്ത്രിക്ക് കത്തയച്ചത്.കഴിഞ്ഞ സെപ്റ്റംബർ 24 നാണ് പരുക്കേറ്റ പല്ലശന സ്വദേശി വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.ALSO READ: കോട്ടയത്തെ ജെസ്സിമോളുടെ കൊലപാതകം; കൃത്യം നടത്തിയത് ഭര്‍ത്താവ് സാം ഒറ്റയ്ക്ക്: കൂടെയുണ്ടായിരുന്ന ഇറാനിയന്‍ വനിതക്കായി അന്വേഷണം ശക്തംഎന്നാൽ വേദന മാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ വച്ച് കൈ മുറിച്ചു മാറ്റുകയായിരുന്നു.വെള്ളിയാഴ്‌ച വൈകിട്ട്‌ കുട്ടിയുടെ കുടുംബത്തിനൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർക്ക്‌ കെ ബാബു എംഎൽഎ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി തുടരന്വേഷണത്തിന്‌ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന്‌ ഡിഎംഒ ഉറപ്പുനൽകുകയും ചെയ്തിരുന്നു.The post പാലക്കാട് നാലാം ക്ലാസ് വിദ്യാർഥിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ചികിത്സാ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കെ ബാബു എംഎൽഎ appeared first on Kairali News | Kairali News Live.