മലപ്പുറം: വയോജന സുരക്ഷയും കരുതലും ഉറപ്പാക്കുന്നതോടൊപ്പം വയോജനങ്ങളുടെ അനുഭവ സമ്പത്ത് സാമൂഹ്യ നന്മയ്ക്കായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്. ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആരോഗ്യവകുപ്പും ആരോഗ്യ കേരളവും മലപ്പുറം നവജീവന്‍ വൃദ്ധസദനത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക അധ്യക്ഷയായി.ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എസ്. ഷിബുലാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ ടി.എന്‍. അനൂപ് സന്ദേശം നല്‍കി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ സി. ഷുബിന്‍, താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ. രാജഗോപാലന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, നവജീവന്‍ ചെയര്‍പേഴ്സണ്‍ സുജാ മാധവി, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.ഇതോടനുബന്ധിച്ച് വയോജനങ്ങള്‍ക്കുള്ള സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന് ഫിസിഷ്യന്‍ ഡോക്ടര്‍ ടി.വി. കൃഷ്ണദാസ,് ചര്‍മരോഗ വിദഗ്ധന്‍ ഡോക്ടര്‍ ആര്‍. ശ്രീജിത്ത്, ഡോ. പി. നസ്റിന്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ കോഡിനേറ്റര്‍ ടി. ഫൈസല്‍, പി. പുഷ്പലത, ഡയറ്റീഷന്‍ ഷൈനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വൃദ്ധസദനങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.പയ്യനാട് ആരാധകരെ ആവേശത്തിലാഴ്ത്തി സഞ്ജു സാംസണും