തൃശൂരിൽ ഇന്നലെയുണ്ടായ നാടിനെ നടുക്കിയ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ആചാരപരമായ ചടങ്ങുകളാക്കി നടത്താൻ പാറമ്മേൽക്കാവിൻ്റെ യോഗത്തിൽ തീരുമാനിച്ചു. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനും വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനിച്ചു. അതേ സമയം പൂരം നടത്താമെന്നും 24 വരെ ദുഖാചരണം നടത്തുമെന്നും തിരുവമ്പാടി ദേവസ്വവും അറിയിച്ചു. അതുവരെ വെളിച്ചങ്ങൾ കൊണ്ടുള്ള അലങ്കാരം ഒഴിവാക്കും. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടക്കുമെന്നും 25, 26 തീയതികളിൽ പൂരം എങ്ങനെയാണോ അതുപോലെ ആഘോഷിക്കുമെന്നും തിരുവമ്പാടിയുടെ യോഗത്തിലും തൂരുമാനിച്ചു. യോഗ തീരുമാനങ്ങൾ നാളെ നടക്കുന്ന ഉന്നത തലയോഗത്തിൽ ജില്ലാ ഭരണകൂടത്തേയും സർക്കാരിനേയും അറിയിക്കും.Also read: തൃശൂർ വെടിക്കെട്ടുപുര അപകടം: ഒൻപത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി; ചികിത്സയിലുള്ളവരിൽ അപകടനില തരണം ചെയ്യാത്തവരും ഇന്നലെയാണ് തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൻ്റെ ഭാഗമായി പടക്കം നിർമ്മിക്കുന്നതിനിടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. പതിനാല് പേരാണ് ഇതിനോടകം ദുരന്തത്തിൽ മരിച്ചിരിക്കുന്നത്. നിരവധി ശരീര ഭാഗങ്ങളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ആശുപത്രിയിൽ കഴിയുന്നവരിൽ പലരുടേയും നില ഗുരുതരമായിത്തന്നെ തുടരുകയാണ്.The post പൂരം നടത്താമെന്ന് തിരുവമ്പാടിയും പാറമ്മേൽക്കാവും; വെടിക്കെട്ട് ഒഴിവാക്കാം, 24 വരെ ദുഖാചരണം നടത്തും appeared first on Kairali News | Kairali News Live.