കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: ഡിഐജി ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ ഹാജരായി; കേരള പൊലീസിന് വീഴ്ച പറ്റിയിട്ടില്ല

Wait 5 sec.

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ഹിമേന്ദ്രനാഥ് ഐ പി എസ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് മുന്നിൽ ​ഹാജരായി. ഹിമേന്ദ്രനാഥ് ഐ പി എസ് ഡൽഹിയിലാണ് എത്തിയത്. വിഷയത്തിൽ കേരള പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് കമ്മീഷനെ അറിയിച്ചു. ഹാജരാക്കിയ രേഖകകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണം എന്നാണ് മധ്യപ്രദേശ് പോലീസ് പറഞ്ഞത്. എന്നാൽ ഇതുവരെ പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. Also read: 2021ൽ മുഖ്യമന്ത്രി ആരാകണമെന്നും മന്ത്രിമാർ ആരാകണമെന്നും വരെ യുഡിഎഫ് തീരുമാനിച്ചിരുന്നു; വോട്ടെണ്ണിയപ്പോൾ പുതുചരിത്രം രചിച്ച് എൽഡിഎഫ് ഭരണം നേടി: എം സ്വരാജ്പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് പരാതി നൽകി കമ്മീഷനെ സമീപിച്ചത് സംഘപരിവാർ അനുകൂല അഭിഭാഷകനാണ്. തൃശൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷന് മുന്നിൽ ഡി ജി പിക്ക് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡി ഐ ജി ഹിമേന്ദ്രനാഥ് ഐ പി എസ് ഹാജരായത്.The post കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: ഡിഐജി ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ ഹാജരായി; കേരള പൊലീസിന് വീഴ്ച പറ്റിയിട്ടില്ല appeared first on Kairali News | Kairali News Live.