മാസം 91000 രൂപവരെ ശമ്പളം നേടാം; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം, ഉടൻ അപേക്ഷിച്ചോളൂ

Wait 5 sec.

ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ സുവർണാവസരം. ജൂനിയർ എഞ്ചിനീയർ (സിവിൽ/ ഇലക്‌ട്രിക്കൽ) തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ ഏഴ് ഒഴിവുകളാണ് സിവിൽ ജൂനിയർ എഞ്ചിനീയർ തസ്‌തികയിലുള്ളത്. also read: ഡിപ്ലോമക്കാരാണോ? കോൾ ഫീൽഡിൽ അവസരം; 1055 ഒഴിവുകൾ: അപേക്ഷിക്കാനുള്ള അവസാന തീയതി അറിയാം ഇലക്‌ട്രിക്കൽ എഞ്ചിനീയർ തസ്‌തികയിൽ നാല് ഒഴിവുകളാണുള്ളത്. മേയ് ആറാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജൂൺ ആറിനായിരിക്കും ഓൺലൈനായി പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rbi.org.in ൽ പ്രവേശിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.എസ്‌സി, എസ്‌ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലും മുൻ സൈനികർക്കും ഭിന്നശേഷിക്കാർക്കും സംവരണമുണ്ട്. ഒബിസി, ഇഡബ്ല്യുഎസ്, ജനറൽ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ 65 ശതമാനം മാർക്കോടെ പാസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,700 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമേ മറ്റ് അലവൻസുകളുമുണ്ട്. ആകെ പ്രതിമാസ ശമ്പളം 91,309 രൂപയാണ്. ബാങ്ക് താമസസൗകര്യം നൽകുന്നില്ലെങ്കിൽ, 15 ശതമാനം ഹൗസ് റെന്റ് അലവൻസ് കൂടി ലഭിക്കുന്നതാണ്.The post മാസം 91000 രൂപവരെ ശമ്പളം നേടാം; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം, ഉടൻ അപേക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.