പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാതപമേറ്റു

Wait 5 sec.

പാലക്കാട് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യതപമേറ്റു. കുപ്പിയോട് സ്വദേശി ജയനാണ് പൊള്ളലേറ്റത്. യാത്രക്കാരുമായി കൂട്ടുപാതയില്‍നിന്ന് ഒലവക്കോട് സവാരി പോയി തിരിച്ചുവരികെയാണ് സംഭവം.നെഞ്ചിലാണ് പൊള്ളലേറ്റത്. നെഞ്ചിന്റെ വലതുവശത്തായി മൂന്നിടങ്ങളിലാണ് പൊള്ളല്‍. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജയന്‍ മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇന്നും പാലക്കാട് കൊടുംചൂട് തുടരുകയാണ്‌സംസ്ഥാനത്ത് കനത്ത ചൂടിനെത്തുടര്‍ന്ന് നിരവധിപേര്‍ക്ക് സൂര്യതപമേറ്റിരുന്നു. പല ജില്ലകളിലും മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.Also Read: കോഴിക്കോട് വീടിനുള്ളിൽ വിഷപ്പാമ്പുകൾ, അങ്കണവാടിക്ക് സമീപം മൂർഖൻകണ്ണൂരിലും മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യതപമേറ്റിരുന്നു. കാട്ടാച്ചിറ സ്വദേശി രജീഷിനാണ് പൊള്ളലേറ്റത്. ചൂടേറ്റ് കൈത്തണ്ടയിലെ തൊലി അടര്‍ന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.The post പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാതപമേറ്റു appeared first on Kairali News | Kairali News Live.