എഎപി എംപിമാരുടെ ലയനം അംഗീകരിച്ച് രാജ്യസഭാ അധ്യക്ഷൻ

Wait 5 sec.

എഎപി എം പിമാരുടെ ലയനം അംഗീകരിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ സിപി രാധാകൃഷ്ണൻ. ഇതോടുകൂടി ബി ജെ പിയുടെ രാജ്യസഭയിലെ അംഗസംഖ്യ 113 ആയി. രാജ്യസഭയിലെ എംപിമാരുടെ എ എപിയുടെ അംഗബലം മൂന്നായി.രാഘവ് ഛദ്ദ, സ്വാതി മലിവാൾ, അശോക് മിത്തൽ, വിക്രംജിത് സഹ്നി, ഹർഭജൻ സിംഗ്, സന്ദീപ് പാഠക്, രജീന്ദർ ഗുപ്ത എന്നിവരാണ് ബിജെപിയിൽ ലയിച്ച ഏഴ് എംപിമാർ. ഈ ഏ‍ഴ് എം പിമാരുടെയും പേര് ബിജെപി അംഗങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി എം പിമാരായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാ‍ഴ്ച രാജ്യസഭാ ചെയർമാന് കത്ത് നൽകിയിരുന്നു.ALSO READ: ‘പൂരത്തിൽ ഇല്ലാത്ത വെടിക്കെട്ട് കോൺ​ഗ്രസിൽ’; മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളെ പരിഹസിച്ച് കെ മുരളീധരൻരാഘവ് ചദ്ദ അടക്കമുള്ള ഏ‍ഴ് എം പിമാരുടെ ബി ജെ പിയിലേക്കുള്ള ലയനം രാജ്യസഭ സെക്രട്ടറിയേറ്റ് ശരിവെച്ചതിന് പിന്നാലെ അയോഗ്യതയില്ല. എം പി മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപെട്ട് പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണാനിരിക്കെയാണ് രാജ്യസഭ അധ്യക്ഷൻ്റ നടപടിയുണ്ടായത്.The post എഎപി എംപിമാരുടെ ലയനം അംഗീകരിച്ച് രാജ്യസഭാ അധ്യക്ഷൻ appeared first on Kairali News | Kairali News Live.