സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങും

Wait 5 sec.

തിരുവനന്തപുറം| സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെ എസ് ഇ ബി. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. ‘പീക്ക് ലോഡ് മാനേജ്‌മെന്റ് ”എന്ന പേരിലായിരിക്കും നിയന്ത്രണം. എസ് എം എസ് വഴി മുന്‍കൂടി നിയന്ത്രണ വിവരം കെ എസ് ഇ ബി അറിക്കും.കേരളത്തില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണംജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.