അവസാനം ചോദിച്ചതും മകൻ എവിടെ എന്ന്; മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

Wait 5 sec.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. തൃശൂർ കോട്ടപ്പുറം സ്വദേശിനി ഗൗരി ആണ് മരിച്ചത്. അസുഖബാധിതയായി ചികിത്സയിലായിരുന്നു ഇവർ.ഇന്നലെ ബോധം വന്നപ്പോഴും ​ഗൗരി മകനെ അന്വേഷിച്ചിരുന്നു. മകനെ കാണാനാകാതെയുള്ള അമ്മയുടെ വിയോ​ഗം ബന്ധുക്കൾക്കും നാടിനും നൊമ്പരമാവുകയാണ്.അതേസമയം തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൻ്റെ ഭാ​ഗമായി പടക്കം നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. 14 പേർക്കാണ് അപകടത്തിൽ ഇതുവരെ ജീവൻ നഷ്ടമായത്. നാലു പേരെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. തൃശൂർ മെഡിക്കൽ കോളേജിൽ പത്തുപേർ ചികിത്സയിലുണ്ട്.ALSO READ: അവരവളെ വാരിപ്പുണർന്നു സ്വന്തം പൊന്നോമനയെപ്പോലെ…; പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിന്റെ മാതാപിതാക്കളും കരൾ സ്വീകരിച്ച കുഞ്ഞും നേരിൽ കണ്ടുഡിഎൻഎ പരിശോധനയ്ക്കായി മൊബൈൽ ഡിഎൻഎ പരിശോധന ലാബ് ഇന്ന് തൃശൂരിൽ എത്തും. അതേസമയം നിലവിൽ തൃശൂർ പൂരം ആചാരപരമായ ചടങ്ങുകളാക്കി നടത്താനാണ് തീരുമാനം. പാറമ്മേൽക്കാവിൻ്റെ യോ​ഗത്തിലാണ് പൂരം നടത്തിപ്പിൽ തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കി, ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താൻ തീരുമാനിച്ചു.ഈ മാസം 24 വരെ ദുഖാചരണം നടത്തുമെന്നും തിരുവമ്പാടി ദേവസ്വവും അറിയിച്ചിട്ടുണ്ട്. അതുവരെ വെളിച്ചങ്ങൾ കൊണ്ടുള്ള അലങ്കാരം ഒഴിവാക്കും. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടക്കുമെന്നും 25, 26 തീയതികളിൽ പൂരം എങ്ങനെയാണോ അതുപോലെ ആഘോഷിക്കുമെന്നും തിരുവമ്പാടിയുടെ യോ​ഗത്തിൽ തീരുമാനിച്ചു.The post അവസാനം ചോദിച്ചതും മകൻ എവിടെ എന്ന്; മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു appeared first on Kairali News | Kairali News Live.