കേരളത്തിലെ അതിഥി തൊഴിലാളിയായി മുബാറക്ക് ബാഹിയെ മലയാളികൾക്കെല്ലാം സുപരിചതിമാണ്. കേരളത്തിനെതിരായ വിദ്വേഷ പ്രചാരണങ്ങളെ തെളിവ് സഹിതം പൊളിച്ചടുക്കിയ വ്ലോഗർ കൂടിയായ മുബാറക്ക് പശ്ചമി ബംഗാൾ സ്വദേശിയാണ്. വോട്ട് ചെയ്യാനായി നാട്ടിലേക്ക് വണ്ടി കയറിയ മുബാറക്കിന്റെ പുതിയ വീഡിയോയും ഇപ്പോൾ വൈറലാണ്.15 വർഷത്തെ പശ്ചിമ ബംഗാളിലെ തൃണമൂൽ ഭരണം എന്താണ് ബംഗാളിന് സമ്മാനിച്ചതെന്ന് മുബാറക്കിന്റെ വ്ലോഗിലൂടെ കാണാൻ സാധിക്കും. വോട്ട് ചെയ്തിട്ട് എത്രയും പെട്ടന്ന് കേരളത്തിലേക്ക് തിരിച്ചെത്തണമെന്നും മുബാറക്ക് വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ എന്താണ് നിലവിലെ ബംഗാളിലെ ജീവിതസാഹചര്യമെന്നും വ്യക്തമായി കാണാൻ സാധിക്കും.Also Read: ഹൈദരാബാദ് നഗരത്തിലെ ഉള്ളുലയ്ക്കുന്ന കാഴ്ച; പാതിരാത്രി കൊതുക് വല അണിഞ്ഞ് ഡ്യൂട്ടിയിൽ സെക്യൂരിറ്റി, പിന്നാലെ കടുത്ത വിമർശനംകെട്ടിട നിർമാണ തൊഴിലാളിയാണ് മുബാറക്ക് ബാഹി നേരത്തെ കേരള സ്റ്റോറി എന്ന സിനിമയിലൂടെ കേരളത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച സിനിമയ്ക്കെതിരെയും രംഗത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ വികസനവും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പറ്റിയും മുബാറക്ക് അന്നത്തെ വീഡിയോയിൽ പറഞ്ഞത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.Also Read: ചൂട് സഹിക്കാൻ വയ്യ; അവധി ദിവസം ചിലവഴിക്കാൻ വീടിനടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതിഇപ്പോൾ വോട്ട് ചെയ്യാനായി ബംഗാളിൽ പോയിരിക്കുന്ന മുബാറക്കിന്റെ പുത്തൻ വീഡിയോയും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.The post ലീവ് എടുത്ത വോട്ട് ചെയ്യാൻ പോയതാണ്; പക്ഷെ എത്രയും പെട്ടന്ന് കേരളത്തിലേക്ക് തിരിച്ചെത്തണം: വൈറലായി വ്ലോഗ് appeared first on Kairali News | Kairali News Live.