കാപ്പിപ്പൊടി കുപ്പിയിലിരുന്ന് കട്ടയായോ? എങ്കിൽ പഴയതുപോലെയാക്കാൻ എളുപ്പവഴികളേറെയുണ്ട്

Wait 5 sec.

സാധാരണയായി അടുക്കളയിൽ എപ്പോഴും ഒഴിയാതെ കാണുന്ന രണ്ടുസാധനങ്ങളായിരിക്കും കാപ്പിപ്പൊടിയും ചായപ്പൊടിയും. കാപ്പിപ്പൊടി ഏറ്റവും കൂടുതൽ കട്ടിപ്പിടിക്കാൻ സാദ്ധ്യതയുള്ള ഒരു സാധനമാണ്. ഒട്ടുമിക്കവരും നേരിടുന്ന പ്രശ്നവും ഇതുതന്നെയായിരിക്കും. പ്ലാസ്റ്റിക് കുപ്പിയിലോ അല്ലെങ്കിൽ ചില്ലുകുപ്പികളിലോ ആയിരിക്കും കാപ്പിപ്പൊടി കൂടുതലും സൂക്ഷിക്കുന്നത്. വായുവുമായി സമ്പർക്കത്തിലാകുമ്പോൾ ഈപ്പം ആഗിരണം ചെയ്യുമ്പോഴാണ് കാപ്പിക്കൊടി കട്ട പിടിക്കാൻ തുടങ്ങുന്നത്.also read: പാൽ പിരിഞ്ഞു പോയാൽ ഇനി വിഷമിക്കണ്ട; കിടിലൻ പലഹാരങ്ങൾ കൊണ്ട് മേശ നിറയ്ക്കാംഇത്തരത്തിൽ കട്ട പിടിച്ച കാപ്പിപ്പൊടി കളയുകയാണ് പലരും ചെയ്യുന്നത്. എന്നാലിനി അങ്ങനെ കട്ട പിടിച്ച കാപ്പിപ്പൊടി കളയേണ്ടെന്നാണ് പറഞ്ഞുവരുന്നത്. കട്ട പിടിച്ച കാപ്പിപ്പൊടി പഴയ രീതിയിലാക്കാൻ എളുപ്പവഴികളുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ രസകരമായി ഉയരുന്ന ചർച്ചകൾ. അതിൽ ഏറ്റവും കൂടുതൽ ആളുകകൾ ഇഷ്ടപ്പെട്ട ഒരു എഴുപ്പവഴി പരിചയപ്പെടാം. കട്ട പിടിച്ച കുപ്പി കുറച്ചു സമയത്തേക്ക് മൈക്രോവേവിൽ വയ്ക്കാം. അല്ലെങ്കിൽ കുറച്ചുനേരം കുപ്പി ചൂടുവെള്ളത്തിലും ഇട്ടുവയ്ക്കാം. ഇത് കട്ട മാറി വരാൻ സഹായിക്കും. ശേഷം ഇത് പുറത്തെടുത്ത് മിക്സിയിലിട്ട് പൊടിച്ചെടുക്കാവുന്നതാണ്. അതുപോലെ കാപ്പിപ്പൊടി ചില്ലുകുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കട്ട പിടിക്കാതെയിരിക്കുമെന്നും പറയുന്നുണ്ട്.The post കാപ്പിപ്പൊടി കുപ്പിയിലിരുന്ന് കട്ടയായോ? എങ്കിൽ പഴയതുപോലെയാക്കാൻ എളുപ്പവഴികളേറെയുണ്ട് appeared first on Kairali News | Kairali News Live.