പ്രമുഖ ഹരിയാൻവി നടിയും സോഷ്യൽ മീഡിയയിൽ രണ്ട് കോടിയിലധികം ഫോളോവേഴ്സുമുള്ള താരമായ ദിവ്യാങ്ക സിരോഹി (30 ) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിലാണ് ദിവ്യാങ്ക താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.താരത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യാങ്കയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഏകദേശം 1.3 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. അൻപതിലധികം ഹരിയാൻവി ഗാനങ്ങളിൽ അഭിനയിച്ച താരം സുനന്ദ ശർമ്മയുടെ ‘മേരി മമ്മി നു പസന്ദ് നി തു’ എന്ന വൈറൽ വീഡിയോയിലൂടെയാണ് കൂടുതൽ അറിയപ്പെട്ടുതുടങ്ങിയത്. പ്രമുഖ ഗായകൻ മസൂം ശർമയുമായി ചേർന്ന് അവതരിപ്പിച്ച ഗാനങ്ങളെല്ലാം ഏറെ പ്രശംസ നേടിയവയായിരുന്നു. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.also read: വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യം; പേട്രിയറ്റിന് കത്രിക വച്ച് സെൻസർ ബോർഡ്ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലാണ് ദിവ്യാങ്ക ജനിച്ചത്. ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിലുള്ള മോക്ഷ് സ്ഥൽ ഹിന്ദോണിൽ ഇന്നുരാവിലെ രാവിലെ ഒൻപതരക്കായിരുന്നു അന്ത്യകർമങ്ങൾ നടന്നത്. സഹോദരൻ ഹിമാൻഷു സിരോഹിയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.The post നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, വിടപറഞ്ഞത് മുപ്പതാം വയസിൽ appeared first on Kairali News | Kairali News Live.