പശ്ചിമ ബംഗാളിൽ ഇന്ന് വിധിയെഴുത്ത്. വംഗനാട്ടിലെ വലിയപ്പോരിന് സാക്ഷ്യം വഹിക്കാൻ ബംഗാൾ പോളിംഗ് ബൂത്തിലേക്ക്. ബംഗാളിൽ 9 മണി വരെ 18.76 ശതമാനം പോളിങ് ആണ് ഇതുവരെ രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇത്തവണ വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷം മത്സര രംഗത്തുണ്ട്.എസ്ഐആർ ഏറെ വിവാദമായ മുർഷിദാബാദ്, ജൽപായിഗുരി, തുടങ്ങിയ മേഖലകളിലും ഡാർജിലിങ്, സിലിഗുരി, കൂച്ച് ബിഹാർ ഉൾപ്പെടെയുള്ള മേഖലകളിലുമാണ് വോട്ടെടുപ്പ് നടക്കുക. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആകെയുള്ള 44,378 ബൂത്തുകളിൽ 7384 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകൾ ആണ്. നിലവിൽ 150 ഓളം പേരെ നോർത്ത് 24 പർഗനാസ്, മാൾഡ ജില്ലകളിൽ നിന്ന് കരുതൽ തടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.ALSO READ; പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; പോളിങ് 152 മണ്ഡലങ്ങളിൽThe post പശ്ചിമ ബംഗാൾ വിധിയെഴുതുന്നു; 9 മണി വരെ പോളിങ് 18.7 ശതമാനം appeared first on Kairali News | Kairali News Live.