‘തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം ഇന്ന്, ഇരു ദേവസ്വത്തിൻ്റെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കും’; വി എൻ വാസവൻ

Wait 5 sec.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സാഹചര്യത്തിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഇരുദേവസ്വത്തിൻ്റെയും അഭിപ്രായം വിശദമായി കേൾക്കും. അതിന് ശേഷം മാത്രമായിരിക്കും തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് ഉച്ചിതമായ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞുതൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അടിയന്തരയോഗത്തിൽ ആയിരിക്കും തീരുമാനം. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രി തലയോഗം ചേരുന്നത്. പൂരം നടത്തണം എന്ന നിലപാടിലാണ് തിരുവമ്പാടിയും പാറമേക്കാവും. ALSO READ; തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എന്താകും? നിർണായകയോഗം ഇന്ന്സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താം എന്ന അഭിപ്രായമാണ് പാറമേക്കാവ് വിഭാഗം പങ്കുവെച്ചത്. സാമ്പിൾ ഒ‍ഴിവാക്കി, മറ്റ് വെടിക്കെട്ട് നടത്തണമെന്നാണ് പാറമേക്കാവ് അറിയിച്ചത്. ആചാരപരമായി പൂരം നടത്തണം എന്ന നിലപാട് തിരുവമ്പാടിയും വ്യക്തമാക്കിയത്.The post ‘തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം ഇന്ന്, ഇരു ദേവസ്വത്തിൻ്റെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കും’; വി എൻ വാസവൻ appeared first on Kairali News | Kairali News Live.