കൊടുംചൂടിൽ നട്ടം തിരിഞ്ഞ് കേരളം;പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയത് 41.1°C

Wait 5 sec.

സംസ്ഥാനത്ത് വീണ്ടും ചൂട് രൂക്ഷമാവുന്നു. കൊടുംചൂട് കൊണ്ട് തിരിയുകയാണ് കേരളം. 41.1°C ആണ് ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം രേഖപെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയായാണ് ഇത്.കൊല്ലം, തൃശ്ശൂർ ജില്ലകളിലും കടുത്ത ചൂട് അനുഭവപ്പെട്ടുവെന്ന് ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊല്ലത്ത് 39.8°Cയും തൃശ്ശൂരിൽ 39.3°Cയും ആണ് ഇന്നലെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പല ജില്ലകളിലും താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രിവരെ കൂടുതലാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ALSO READ; ഉഷ്ണം സഹിക്കാൻ പറ്റുന്നില്ലേ? ഈ ജ്യൂസ് ഒന്ന് പരീക്ഷിച്ചു നോക്കൂകേരളത്തിൽ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ചൂട് മുന്നറിയിപ്പ് തുടരുകയാണ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ്. അതേസമയം കന്യാകുമാരി മുതൽ തെലങ്കാന വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.The post കൊടുംചൂടിൽ നട്ടം തിരിഞ്ഞ് കേരളം;പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയത് 41.1°C appeared first on Kairali News | Kairali News Live.