ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്‍. ടീമിന്റെ മത്സരങ്ങളിലെല്ലാം ഓറഞ്ച് നിറമുള്ള ടീം ജഴ്സിയണിഞ്ഞ് ഗാലറിയില്‍ സജീവസാന്നിധ്യമാണ് കാവ്യ. ടീം മികച്ച പ്രകടനം നടത്തുമ്പോഴുള്ള കാവ്യയുടെ ആഹ്ലാദപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും പതിവാണ്. നിഷ്കളങ്കമായ ചിരിയോടെ സോഷ്യല്‍ മീഡിയയുടെ മനംകവരുന്ന കാവ്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. തമിഴ്നാട്ടിലെ വന്‍ ബിസിനസ് കുടുംബത്തില്‍നിന്ന് വരുന്ന കാവ്യയുടെ ആഡംബര ലൈഫ് സ്റ്റൈലിനോടും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. കോടികള്‍ വിലമതിക്കുന്ന ഒട്ടേറെ ആഡംബര വാഹനങ്ങളാണ് സണ്‍റൈസേഴ്സിന്റെ സി.ഇ.ഒ കൂടിയായ കാവ്യയുടെ ഗാരേജിലുള്ളത്.റോള്‍സ് റോയ്സ് ഫാന്റംകാവ്യയുടെ കാര്‍ ശേഖരത്തിലുള്ള ഏറ്റവും മുന്തിയ ഇനം കാറുകളിലൊന്നാണ് റോള്‍സ് റോയ്സ് ഫാന്റം 8 ഇ.ഡബ്ല്യു.ബി. 12.2 കോടി രൂപയാണ് ഇൗ ആഡംബര വാഹനത്തിന്റെ വില. 571 ഹോഴ്സ് പവറും 900 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ വി12 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഈ ആഡംബര ഭീമനു കരുത്തേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്സ്. പനോരമിക് വ്യൂ ഉള്ള 4 ക്യാമറ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, 600 മീറ്ററില്‍ കൂടുതല്‍ ഹൈ-ബീം റേഞ്ചുള്ള ലേസര്‍ ഹെഡ്ലൈറ്റുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഇതിലുള്ളത്. 21 ഇഞ്ചിന്റെ അലോയ് വീലുകളുള്ള ഒഴുകുന്ന കൊട്ടാരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കാര്‍ കാവ്യയുടെ ഗാരേജില്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.ഫെരാറി റോമവേഗതയുടെ പര്യായമെന്ന് അറിയപ്പെടുന്ന ഫെരാറിയുടെ 4.5 കോടി രൂപ വിലവരുന്ന ഫെരാറി റോമ മോഡലാണ് കാവ്യയുടെ ഗാരേജിലെ മറ്റൊരു ആകര്‍ഷണം. 3.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിന്‍ കരുത്തുപകരുന്ന ആഡംബര കാര്‍ 680 എച്ച്.പിയും 760 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 8-സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഗിയര്‍ ബോക്സ്.ബെന്‍ലി ബെന്റേഗആറുകോടി രൂപ വിലമതിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഏവരെയും മനംകവരുന്ന മോഡലാണ് ബെന്‍ലി ബെന്റേഗ ഇ.ഡബ്ല്യു.ബി മോഡലാണ് കാവ്യയുടെ ശേഖരത്തെ ആകര്‍ഷമാക്കുന്ന മറ്റൊരു വാഹനം. 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിന്‍ കരുത്തേകുന്ന ഈ ആഡംബര കാര്‍ 542 എച്ച്.പിയും 770 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഗിയര്‍ ബോക്സ്.Also Read: സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന കുഞ്ഞൻ ഇവിയുമായി വിൻഫാസ്റ്റ്ബി.എം.ഡബ്ല്യു ഐ7ആഡംബര കാര്‍ പ്രേമികളുടെ പ്രിയപ്പെട്ട വാഹനമായ ബി.എം.ഡബ്ല്യുവും താന്‍ ഗാരേജില്‍ എത്തിക്കാന്‍ കാവ്യ മറന്നിട്ടില്ല. ബി.എം.ഡബ്ല്യുവിന്റെ 2.58 കോടി രൂപ വിലവരുന്ന ഐ7 ഇലക്ട്രിക് മോഡലാണ് കാവ്യയ്ക്കുള്ളത്. ബ്ലാക്ക് സഫയര്‍ മെറ്റാലിക് നിറത്തിലുള്ളതാണ് കാവ്യയുടെ ഈ കാര്‍. 101 കിലോവാട്ടിന്റെ ബാറ്ററി കരുത്തേകുന്ന ഈ കാര്‍ ഒറ്റചാര്‍ജില്‍ 603 കിലോമീറ്റര്‍ പിന്നിടും.The post സണ്റൈസേഴ്സ് ഹൈദരാബാദിന്റെ താരസുന്ദരി; അറിയാം കാവ്യ മാരന്റെ ആഡംബര കാര് ശേഖരം appeared first on Kairali News | Kairali News Live.