ദിവസവും കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രശസ്ത ലിവർ സ്പെഷ്യലിസ്റ്റ് ഡോക്ടർ അബി ഫിലിപ്സ് തന്റെ എക്സ് (ട്വിറ്റർ) പേജിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. കൃത്യമായ രീതിയിൽ തയ്യാറാക്കിയ കാപ്പി കുടിക്കുന്നത് വഴി ലിക്വിഡ് ഫൈബ്രോസിസ് സാധ്യത 35 ശതമാനം വരെയും കരൾ കാൻസർ സാധ്യത 50 ശതമാനത്തോളം കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എന്നാൽ കാപ്പി കുടിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞത് രണ്ട് മുതൽ മൂന്ന് കപ്പ് വരെ കാപ്പി കുടിക്കുന്നത് കരളിന് സംരക്ഷണം നൽകും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ, ക്ലോറോജെനിക് ആസിഡ്, പോളിഫെനോൾസ് എന്നിവ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കരൾ വീക്കം തടയാനും സഹായിക്കുന്നു. എന്നാൽ കാപ്പി തയ്യാറാക്കുന്ന രീതിയിലാണ് ഇതിന്റെ ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്.അറബിക്ക ഇനത്തിൽപ്പെട്ട കാപ്പി പരിപ്പുകളാണ് റോബസ്റ്റയെക്കാൾ ആരോഗ്യത്തിന് നല്ലതെന്ന് ഡോക്ടർ പറയുന്നു. മീഡിയം റോസ്റ്റ് ചെയ്ത കാപ്പിപ്പൊടി ഉപയോഗിക്കുന്നതാണ് ഉചിതം. പേപ്പർ ഫിൽട്ടറുകൾ ഉപയോഗിച്ച് അരിച്ചെടുത്ത കാപ്പി കുടിക്കുന്നത് വഴി കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന കഫെസ്റ്റോൾ പോലുള്ള ഘടകങ്ങളെ ഒഴിവാക്കാൻ സാധിക്കും. കാപ്പിയിൽ പഞ്ചസാരയോ പാലോ ചേർക്കാതെ ബ്ലാക്ക് കോഫി ആയി കുടിക്കുന്നതാണ് കരളിന് ഏറ്റവും ഗുണകരമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.കാപ്പി കുടിക്കുന്നത് നല്ലതാണെങ്കിലും ഒരു മോശം ജീവിതശൈലിയെയോ ഭക്ഷണരീതിയെയോ മാറ്റാൻ കാപ്പിക്ക് കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. വ്യായാമം, കൃത്യമായ ഉറക്കം, മദ്യപാനം ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾക്കൊപ്പം കാപ്പി കൂടി ശീലമാക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇൻസ്റ്റന്റ് കോഫി കുടിക്കുന്നതും കാപ്പി കുടിക്കാതിരിക്കുന്നതിനേക്കാൾ ഭേദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.SummaryA recent report highlighting insights from liver specialist Dr. Abby Philips explains that drinking 2-3 cups of coffee daily can significantly reduce the risk of liver fibrosis and cancer. For maximum benefits, it is recommended to use medium-roasted Arabica beans and consume it as filtered black coffee without sugar or milk. While coffee supports liver function through its antioxidant properties, experts emphasize that it should be part of an overall healthy lifestyle including a balanced diet and regular exercise.