ചിറയിൻകീഴ് പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; പാമ്പു കടിയേറ്റത് വീട്ടിൽ നിന്ന്

Wait 5 sec.

ചിറയിൻകീഴ് അഴൂരിൽ പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരന് മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വീടിനുള്ളിൽ കിടന്നുറങ്ങുമ്പോഴാണ് ദിക്ഷലിന് പാമ്പ് കടിയേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അമ്മയോടും സഹോദരിയോടുമൊപ്പമാണ് ദിക്ഷൽ ഉറങ്ങിയത്.ഇന്ന് വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു പാമ്പ് കടിയേറ്റത്. കാലിൽ കടിയേറ്റതിനെ തുടർന്ന് കുട്ടി ഉണർന്ന് ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. നോബിൾ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട ദക്ഷൽ.ALSO READ; വീണ്ടും വില്ലനായി കൊച്ചിയിലെ മെട്രോ പില്ലർ; പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യംപാമ്പ് കടിയേറ്റുള്ള മരണം വർദ്ധിക്കുകയാണ്. ഇക്കഴിഞ്ഞ ​ദിവസമാണ് തൃശൂർ 10 വയസുകാരൻ പാമ്പ് കടിയേറ്റ മരണപ്പെട്ട വാർത്തയെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വീട്ടിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.The post ചിറയിൻകീഴ് പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; പാമ്പു കടിയേറ്റത് വീട്ടിൽ നിന്ന് appeared first on Kairali News | Kairali News Live.