‎മലയാളി യുവഡോക്ടർ അബുദാബിയിൽ മരിച്ചു

Wait 5 sec.

‎‎അബുദാബി: മലയാളി യുവഡോക്ടർ അബുദാബിയിൽ മരിച്ചു. മലപ്പുറം  പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുനാസ് (32)‎ആണ് മരിച്ചത്.‎‎ഹൃദയാഘാതമായിരുന്നു മരണ കാരണം. അബുദാബി എൽ എൽ എച്ച് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.‎‎പിതാവ് മുഹമ്മദലി. ജിദ്ദ പ്രവാസിയായ വേങ്ങര സ്വദേശി കെ കെ ലത്തീഫ് ഹാജിയുടെ മകൾ മസ്നയാണ് ഭാര്യ. മക്കൾ ഫാത്തിമ, മഹ്സ മറിയം ,തനൂൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോയി കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും‎The post ‎മലയാളി യുവഡോക്ടർ അബുദാബിയിൽ മരിച്ചു appeared first on Arabian Malayali.