അഴിക്കുള്ളിൽ കഴിയേണ്ടി വരുമോ? ബിജെപി മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവ് ശിക്ഷ

Wait 5 sec.

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വിവാദമായ കേസിൽ നിർണായക വിധി. മുംബൈ-ഗോവ ഹൈവേയുടെ അവസ്ഥയെച്ചൊല്ലി നടന്ന പ്രതിഷേധത്തിനിടെ ഡെപ്യൂട്ടി എഞ്ചിനീയറുടെ മേൽ ചെളി ഒഴിച്ച സംഭവത്തിൽ ബിജെപി മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവ് ശിക്ഷ. അതെ സമയം ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്ത കോടതി, അപ്പീൽ നൽകാൻ സമയം അനുവദിച്ചു. 2019-ൽ മുംബൈ-ഗോവ ഹൈവേയിൽ നടന്ന പ്രതിഷേധത്തിനിടെ, എൻഎച്ച്എഐ ഡെപ്യൂട്ടി എഞ്ചിനീയറുടെ മേൽ ചെളി ഒഴിച്ച സംഭവത്തിലാണ് കേസിന് തുടക്കം.മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനായ നിതേഷ് റാണെയും അനുയായികളും ഉൾപ്പെടെ 30 പേർക്കെതിരെ കലാപം, ആക്രമണം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. സിന്ധുദുർഗ് കോടതി മിക്ക ഗുരുതര കുറ്റങ്ങളിൽ പ്രതികളെ കുറ്റവിമുക്തരാക്കിയെങ്കിലും, പൊതുപ്രവർത്തകനെ അപമാനിക്കുകയും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ തടസം സൃഷ്ടിക്കുകയും ചെയ്തതിന് ഐപിസി വകുപ്പ് 504 പ്രകാരം നിതേഷ് റാണെ കുറ്റക്കാരനെന്ന് കണ്ടെത്തി.Also read: ഒരു കുരങ്ങിനെ പിടിച്ചാൽ പാരിതോഷികം 600 രൂപ; മഹാരാഷ്ട്ര സർക്കാരിന്റെ പദ്ധതിയ്ക്ക് പിന്നിലെ കാരണം“ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനുള്ള ഉദ്ദേശം ശരിയെങ്കിലും, ഒരു പൊതുപ്രവർത്തകനെ പൊതുവേദിയിൽ അപമാനിക്കാൻ പാടില്ല,” കോടതി നിരീക്ഷിച്ചു.ശിക്ഷയ്ക്ക് താൽക്കാലിക സ്റ്റേ ലഭിച്ച റാണെ, ഉയർന്ന കോടതിയെ സമീപിക്കാനാണ് സാധ്യത. പ്രതിഷേധവും അധികാര വിനിയോഗവും തമ്മിലുള്ള അതിരുകൾ വീണ്ടും ചർച്ചയാകുന്ന ഈ വിധി, രാഷ്ട്രീയ രംഗത്ത് കൂടുതൽ പ്രതിഫലനങ്ങൾക്ക് വഴിയൊരുക്കും.The post അഴിക്കുള്ളിൽ കഴിയേണ്ടി വരുമോ? ബിജെപി മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവ് ശിക്ഷ appeared first on Kairali News | Kairali News Live.