ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ?എസിയിൽ മണിക്കൂറുകളോളം ഇരിക്കുന്നവ‌ർ ഇക്കാര്യങ്ങൾ മറക്കാതിരിക്കണം

Wait 5 sec.

കേരളത്തിലെ കൊടുംചൂടും അതിനുപിന്നാലെയുണ്ടാകുന്ന പ്രശ്നങ്ങളും നാം ദിനംപ്രതി കാണുകയാണ്. തണുപ്പുള്ള സ്ഥലങ്ങളിൽ കൂടുതൽനേരം നിൽക്കാനാണ് ഇപ്പോൾ പലരും നിൽക്കുന്നത്. പലരും ഇപ്പോൾ എസിയുടെ ആശ്രയമാണ് തേടുന്നത്. ഓഫീസ് ജോലികളിലേർപ്പെടുന്നവരും വീടുകളിൽ എസി സ്ഥാപിച്ചവരും എസിയിൽ മണിക്കൂറുകളോളം തുടരുകയാണ്. എന്നാൽ നിരന്തരം എസിയിൽ ഇരിക്കുന്നവരുടെ ചർമ്മത്തിലുണ്ടാകുന്ന ചില ലക്ഷണങ്ങൾ തള്ളിക്കളയല്ലേയെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. ചിലർക്ക് ചർമ്മത്തിൽ വരൾച്ചയും കഠിനമായ വേ​ദനയും അനുഭവപ്പെട്ടേക്കാം. എസിയിൽ ദീർഘനേരം ഇരിക്കുമ്പോൾ ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം വായു വലിച്ചെടുക്കുന്നതുകൊണ്ടാണ് ഈ പ്രശ്നം അനുഭവപ്പെടുന്നത്. ചർമ്മത്തിന് ആവശ്യമായ ജലാംശം ലഭിക്കാതെ വരുമ്പോൾ തിളക്കം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. അതിനാൽ എസിയിൽ ദീർഘനേരം ഇരിക്കുന്നവർ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണമെന്നാണ് വിദ​ഗ്ദരുടെ നിർദേശം. also read: ചൂടുകുരുക്കൾക്ക് ബൈ ബൈ; ഈ അടവുകൾ പരീക്ഷിച്ചോളൂഅമിതമായി അനുഭവപ്പെടുന്ന തണുപ്പ് ചിലപ്പോൾ ചർമ്മത്തെ സെൻസിറ്റീവാക്കാം. ഇത് ചൊറിച്ചിലിനോ ചർമ്മത്തിലെ തൊലി ഇളകിവരാനോ സാദ്ധ്യതയുണ്ട്. മറ്റ് ശരീരഭാ​ഗങ്ങളെക്കാളും എസി ചുണ്ടുകളിലെ ജലാംശം വലിച്ചെടുക്കാൻ കാരണമായേക്കാം. ഇതോടെ ചുണ്ടുവരണ്ടുപൊട്ടാനിടയാക്കും. മുഖത്തെ ജലാംശം നഷ്ടപ്പെടുന്നത് ചുളിവുകൾക്ക് ഉണ്ടാക്കാൻ സാദ്ധ്യതുണ്ട്.The post ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ?എസിയിൽ മണിക്കൂറുകളോളം ഇരിക്കുന്നവ‌ർ ഇക്കാര്യങ്ങൾ മറക്കാതിരിക്കണം appeared first on Kairali News | Kairali News Live.