മാരുതി സുസുക്കി ബ്രെസ്സ ഫേസ്‌ലിഫ്റ്റ് പരീക്ഷണ ഓട്ടം ആരംഭിച്ചു; പുതിയ മാറ്റങ്ങൾ അറിയാം

Wait 5 sec.

ന്യൂഡൽഹി | ഇന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്ട് എസ് യു വി ആയ മാരുതി സുസുക്കി ബ്രെസ്സയുടെ പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പ് ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്നു. 2022 മുതൽ വിപണിയിലുള്ള നിലവിലെ മോഡലിന് മാറ്റങ്ങൾ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് കമ്പനി പുതിയ അപ്ഡേറ്റുകളുമായി എത്തുന്നത്. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ സജീവമായി നടക്കുകയാണ്. പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞ വാഹനത്തിന്റെ ചിത്രങ്ങൾ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള ചില സൂചനകൾ നൽകുന്നുണ്ട്.പുറംമോടിയിൽ നിലവിലെ മോഡലിന്റെ അടിസ്ഥാന രൂപം നിലനിർത്തിക്കൊണ്ട് തന്നെ ബമ്പർ, ഗ്രില്ല് എന്നിവയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയുടെ രൂപകൽപ്പന നിലവിലത്തേതിന് സമാനമാണെങ്കിലും അലോയ് വീലുകൾ പുതിയ ഡിസൈനിലായിരിക്കും പുറത്തിറങ്ങുക.ക്യാബിനുള്ളിൽ പ്രധാന മാറ്റം വരുന്നത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലാണ്. നിലവിലെ 9 ഇഞ്ച് സ്ക്രീനിന് പകരം പുതിയ പതിപ്പിൽ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയേക്കും. കൂടാതെ പുതുക്കിയ യൂസർ ഇന്റർഫേസും 360 ഡിഗ്രി ക്യാമറ സംവിധാനവും വാഹനത്തിലുണ്ടാകും.എഞ്ചിൻ കരുത്തിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. 1.5 ലിറ്റർ കെ 15 സി എഞ്ചിൻ തന്നെയായിരിക്കും പുതിയ ബ്രെസ്സയ്ക്കും കരുത്തേകുക. ഇത് നാച്ചുറലി ആസ്പിറേറ്റഡ് (99 ബി എച്ച് പി / 137 എൻ എം), സി എൻ ജി (87 ബി എച്ച് പി / 121 എൻ എം), മൈൽഡ് ഹൈബ്രിഡ് (102 ബി എച്ച് പി / 139 എൻ എം) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും.ഗിയർ അനുപാതങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയേക്കാം. സി എൻ ജി വേരിയന്റിൽ സിലിണ്ടറുകൾ അടിഭാഗത്തായി ക്രമീകരിക്കാനും സാധ്യതയുണ്ട്.SummaryThe Maruti Suzuki Brezza Facelift has been spotted testing on Indian roads, suggesting an imminent launch to keep up with market competition. Key updates include a larger 10.25-inch infotainment display, a revised front grille and bumper, and a potential new 6-speed manual transmission. While the 1.5-liter engine options remain unchanged, the facelift aims to offer a more premium interior and refreshed exterior styling.