തത്തകളും വന്യജീവികൾ, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി ബോംബൈ ഹൈക്കോടതി

Wait 5 sec.

തത്തകളും വന്യജീവികളാണെന്നും അതുകൊണ്ടു തന്നെ അവ പൗരർക്കുണ്ടാവുന്ന നാശത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഹിംഗി ഗ്രാമത്തിൽ നിന്നുള്ള 70 വയസുകാരൻ മഹാദേവ് ദേകേറ്റ് സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഈ ഉത്തരവ് ഇറക്കിയത്. നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മെഹ്ത എന്നിവരുടേതാണ് ഈ ഉത്തരവ്.സംരക്ഷിത ജീവിവർഗങ്ങളുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ അവർ വന്യജീവിതം നശിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചേക്കാമെന്നും അത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുമെന്നും കോടതി പറഞ്ഞു. 2016 മേയിലാണ് സംഭവം. തന്റെ മാതളനാരകങ്ങൾ അടുത്തുള്ള വന്യജീവി സങ്കേതത്തിൽ നിന്നുള്ള തത്തകൾ നശിപ്പിച്ചുവെന്നും ഇതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ആയിരുന്നു മഹാദേവ് ദേകേറ്റ് ഹർജി സമർപ്പിച്ചത്. ഏകദേശം 200 മാതളനാരകങ്ങൾ ആയിരുന്നു തത്തകൾ നശിപ്പിച്ചത്.ALSO READ: ഉത്തരാഖണ്ഡിലും തെരുവിലിറങ്ങി തൊഴിലാളികൾ, മർദിച്ച് അടിച്ചമർത്താൻ പൊലീസ്; സമരം സിഐടിയു ഏറ്റെടുത്തുഅതേസമയം സർക്കാർ ഉത്തരവുകൾപ്രകാരം കാട്ടാനകളും കാട്ടുപോത്തുകളും ഫലവൃക്ഷങ്ങൾ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം നൽകാനാകൂവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ ഈ വാദം ബോംബൈ ഹൈക്കോടതി തള്ളിക്കളഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തകളും സംരക്ഷിക്കപ്പെടുന്ന ജീവിവർഗമാണ്. അതിനാൽ അവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഒരു മരത്തിന് 200 രൂവ വച്ച് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്.The post തത്തകളും വന്യജീവികൾ, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി ബോംബൈ ഹൈക്കോടതി appeared first on Kairali News | Kairali News Live.