നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തുവിട്ടിരിക്കുകയാണ്. മെയ് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ ആയിരിക്കും പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ ലഭ്യമാണ്. ഈ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ ഏതെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, 011-40759000/011-69227700 എന്ന നമ്പറിൽ എൻടിഎയുമായി ബന്ധപ്പെടാം. അതുമല്ലെങ്കിൽ neetug2026@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ആണെങ്കിലും ബന്ധപ്പെടാൻ സാധിക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്ക് https://neet.nta.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ നോക്കിയാലും കാണാം.അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് നോക്കാം. https://neet.nta.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്കിൽ നേരിട്ട് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് പോകണം.ALSO READ: പി.എസ്.സിയിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖംപരീക്ഷാർത്ഥിയുടെ പേര്, ആപ്ലിക്കേഷൻ നമ്പർ, റിപ്പോർട്ടിങ് സമയം, പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവ ആയിരിക്കും ഈ അഡ്മിറ്റ് കാർഡിലുണ്ടാകും. ഇന്ത്യയിലെ 552 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമാണ് പരീക്ഷ നടക്കുക. നീറ്റ് യുജി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി) എന്നീ വിഷയങ്ങളിൽ നിന്ന് 180 ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷയ്ക്ക് ശേഷം താൽക്കാലിക ഉത്തരസൂചിക പുറത്തുവിടും. അതിനു ശേഷം പരാതികളുണ്ടെങ്കിൽ അത് അറിയിക്കാൻ അവസരം നൽകും. ഫലപ്രഖ്യാപനം ജൂണിൽ ആകാനാണ് സാധ്യത.The post നീറ്റ് അഡ്മിറ്റ് കാർഡ് പുറത്തുവിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി; എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് അറിയാമോ ? appeared first on Kairali News | Kairali News Live.