മനാമ: 15 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ആഷിക് മേഴത്തൂരിന് ജില്ലാ കെ.എം.സി.സി കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി.ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് മുണ്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹ്‌റൈൻ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഷിക് മേഴത്തൂർ നൽകിയ നിസ്തുലമായ സേവനങ്ങളെ ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.ബഹ്‌റൈൻ കെ.എം.സി.സി ആക്റ്റിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽപ്പീടിക, സെക്രട്ടറി അഷ്‌റഫ് കക്കണ്ടി, മുൻ ജില്ലാ പ്രസിഡന്റ് ശറഫുദ്ദീൻ മാരായമംഗലം എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ ഭാരവാഹികളായ നൗഫൽ പടിഞ്ഞാറങ്ങാടി, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, അനസ് നാട്ടുകൽ, അബ്ദുൽ കരീം പെരിങ്ങോട്ടുകുറിശി, അൻസാർ ചങ്ങിലീരി, കബീർ നെയ്യൂർ, ഫൈസൽ വടക്കാഞ്ചേരി, വോളണ്ടിയർ വിംഗ് കൺവീനർ സിദ്ദിഖ് അദ്‌ലിയ, നസീം തെന്നട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ഹാരിസ് തൃത്താല നന്ദിയും രേഖപ്പെടുത്തി.The post ആഷിക് മേഴത്തൂരിന് പാലക്കാട് ജില്ലാ കെ.എം.സി.സി യാത്രയയപ്പ് നൽകി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.