നടിയെ ആക്രമിച്ച കേസ്; ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് രൂപീകരിച്ചു

Wait 5 sec.

കൊച്ചി |  നടിയെ ആക്രമിച്ച കേസില്‍ നിയമപോരാട്ടത്തിനായി ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് രൂപീകരിച്ചു. അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയത്.കെ അജിത, ദീദി ദാമോദരന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജോസഫ് ടി മാത്യു ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരാണ് ട്രസ്റ്റിന് രൂപം നല്‍കിയിട്ടുള്ളത്.  നടിക്ക് മാനസികവും സാമ്പത്തികവും നിയമപരവുമായ പിന്തുണ ഉറപ്പാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം