ആൻഡ്രോയിഡിൽ ഇനി ആപ്പ് ലോ​ഗിന് ഒടിപി വേണ്ട; വെരിഫൈഡ് ഇമെയിൽ സംവിധാനവുമായി ​ഗൂ​ഗിൾ

Wait 5 sec.

ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ആപ്പുകൾ സൈൻ ഇൻ ചെയ്യാൻ ഒടിപിയും ​ഗൂ​ഗിൾ ലിങ്കും വേണ്ട, പുതിയ മാറ്റവുമായി ​ഗൂ​ഗിൾ. ഇവയ്ക്ക് പകരം ഫോണിൽ തന്നെയുള്ള വേരിഫിക്കേഷൻ സംവിധാനം ഇനി ഉപയോ​ഗിക്കാം. ഇത് ആപ്പുകളിൽ സൈൻ ഇൻ ചെയ്യാനുള്ള നടപടികൾ വേ​ഗത്തിലാക്കും. ഈ മാറ്റം വരുന്നതിലൂടെ ആപ്പുകളുടെ ഉപയോ​ഗം കൂടുതൽ സു​ഗ​മമാക്കും.ഇതിന് പകരം സൈൻ ആപ്പ് നടപടികൾ ലളിതമാക്കുന്ന വെരിഫൈഡ് ഇമെയിൽ സംവിധാനമാണ് ​ഗൂ​ഗിൾ അവതരിപ്പിക്കുന്നത്. ക്രെഡൻഷ്യൽ മാനേജർ വഴി പ്രവർത്തിക്കുന്ന സംവിധാനം നിലവിൽ വരുന്നതോടെ ഫോണിൽ ആപ്പുകൾ ഓപ്പൺ ചെയ്യുമ്പോൾ ഓടിപി കോഡുകൾക്കോ ഇമെയിൽ ലിങ്കുകൾക്കോ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. ഫോണിൽ നേരത്തെയുള്ള ക്രെഡൻഷൽ സംവി​ധാനം ഉപയോ​ഗിച്ച് ഇമെയിൽ തൽക്ഷണം സ്ഥിരീകരിക്കും.ALSO READ; 24 മണിക്കൂർ പ്രവ‍ർത്തിക്കും; എ ഐ ഏജന്റുമാ‍രെ അവതരിപ്പിക്കാനൊരുങ്ങി ഓപ്പൺ എ ഐവെരിഫിക്കേഷൻ കോഡുകൾ പരിശോദിക്കുന്നതിനായി നിലവിൽ ഉപയോ​ഗിച്ചുക്കൊണ്ടിരിക്കുന്ന ആപ്പിൽ നിന്ന് പുറത്തു കടന്ന് ജീമെയിലോ മെസേജുകളോ തുറക്കേണ്ട ആവശ്യം ഇനിയില്ല. പകരം സൈൻ ആപ്പ് സമയത്ത് സ്ക്രീനിൽ തെളിയുന്ന വിൻഡോയിലൂടെ ആപ്പിന് ആവശ്യമായി വിവരങ്ങൾ ഏതൊക്കെയാണെന്ന് ഉപയോക്താവിന് മനസിലാവും. ഒറ്റ ടാപ്പിലൂടെ ഈ വിവരങ്ങൾ കൈമാറുന്നതിലൂടെ സൈൻ ഇൻ അതിവേ​ഗത്തിൽ പൂർത്തിയാവും. സൈൻ ആപ്പുകൾക്ക് പുറമേ അക്കൗണ്ട് റിക്കവറി ലളിതമാക്കാനും ഈ വെരിഫൈഡ് ഇമെയിൽ സംവിധാനം സഹായിക്കും. നിലവിൽ വ്യക്തി​ഗത അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ അപ്ഡേഷൻ ലഭിക്കുകThe post ആൻഡ്രോയിഡിൽ ഇനി ആപ്പ് ലോ​ഗിന് ഒടിപി വേണ്ട; വെരിഫൈഡ് ഇമെയിൽ സംവിധാനവുമായി ​ഗൂ​ഗിൾ appeared first on Kairali News | Kairali News Live.