കണ്ണൂർ ∙ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ രണ്ടാം പ്രതിയായ ഡോ. കെ.ടി. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മുന്നിലാണ് സംഗീത ഇന്ന് ഉച്ചയോടെ ഹാജരായത്. ഇവരെ ചോദ്യം ചെയ്തശേഷമാണ് വിട്ടയച്ചത്. സംഗീത നമ്പ്യാർക്ക് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം എന്നതുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. ഒളിവിലായിരുന്ന അവർ ഇന്ന് സ്റ്റേഷനിലെത്തുകയായിരുന്നു.