ഹജ്ജ് നിയമ ലംഘനം; മൂന്ന് ഈജിപ്ഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍

Wait 5 sec.

മക്ക |  ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച സംഭവത്തില്‍  മൂന്ന് ഈജിപ്ഷ്യന്‍ പൗരന്‍മാരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹജ്ജ് അനുമതിപത്രമില്ലാതെ ചരക്ക് വാഹനത്തില്‍ കടക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇവരെ പിടികൂടിയത്നിയമ നടപടികള്‍ സ്വീകരിച്ച ശേഷം അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കടത്താന്‍ ശ്രമിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. ഹജ്ജ് അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവവര്‍ക്കും , സഹായങ്ങള്‍ നല്‍കുന്നവര്‍ക്കും കര്‍ശനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു2026 ലെ ഹജ്ജിനായുള്ള ഹജ്ജ് ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അഭ്യര്‍ത്ഥിച്ചു