മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ (Federation of Ernakulam Districts), 34 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അംഗം മനോജിനും ഭാര്യ സുമിക്കും ഹൃദ്യമായ യാത്രയയപ്പ് നൽകി.ഫെഡ് ബഹ്‌റൈൻ പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ്, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് മനോജിന് സംഘടനയുടെ സ്നേഹോപഹാരം കൈമാറി. പ്രവാസ മണ്ണിലെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാലയളവിൽ മനോജ് നൽകിയ സൗഹൃദവും സഹകരണവും ചടങ്ങിൽ അനുസ്മരിച്ചു.ഫെഡ് വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗം കാർലിൻ ക്രിസ്റ്റോഫർ, മുൻ ജനറൽ സെക്രട്ടറി ജയരാജ് എന്നിവർ യാത്രയയപ്പ് ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ നേരുകയും ചെയ്തു.The post 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന മനോജിന് ഫെഡ് ബഹ്‌റൈൻ യാത്രയയപ്പ് നൽകി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.