പേട്രിയറ്റിന്റെ അരങ്ങിലെയും അണിയറയിലെയും വിശേഷങ്ങളുമായി മമ്മൂട്ടിയെത്തുന്നു. സോഷ്യൽ മീഡ‍ിയ കീഴടക്കി മമ്മൂട്ടിയുടെ ഇന്റർവ്യൂ പ്രെമോ. പുതിയ തലമുറ നടന്മാർക്കിടയിലും മാറ്റമില്ലാതെ തുടരുന്ന ബിഗ് എം ബ്രാൻഡിനെയാണ് പുതിയ അഭിമുഖത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.ഹൗ ഡീയു കീപ്പ് ദാറ്റ് ഫയർ സ്റ്റിൽ ബേർണിംഗ് എന്ന അവതാരികയുടെ ചോദ്യത്തിന് മമ്മൂട്ടി ചിരിയോടെ നൽകുന്ന മറുപടിയും സോഷ്യൽ ലോകം ഏറ്റെടുക്കുകയാണ്. പേട്രിയറ്റിന്റെ പ്രമോഷന്റെ ഭാഗമായി വരാനിരിക്കുന്ന പൾസ് ഓഫ് പേട്രിയറ്റ് എന്ന അഭിമുഖത്തിന്റെ പ്രെമോയാണഅ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.ALSO READ; സെൻസറിങ് പൂർത്തിയായി, പേട്രിയറ്റിന് യു/ എ സർട്ടിഫിക്കറ്റ്; ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച രാവിലെപുതിയ കളിപ്പാട്ടങ്ങളോടുള്ള ഒരു ഭ്രമം, ആവേശം അതിനപ്പുറത്തേക്ക് അതിനെ കാണേണ്ടെന്നാണ് അവതാരികയുടെ ചോദ്യത്തിന് മമ്മൂട്ടി നൽകുന്ന മറുപടി. ഏറ്റവും നിഷ്കളങ്കതയോടെയും എളിമയോടെയുമുള്ള ആ മറുപടി അതേ സന്തോഷത്തോടെ ആണ് അവതാരിക സ്വീകരിക്കുന്നതും. മമ്മൂട്ടിയ്ക്ക് ഒപ്പം പാൻ ഇന്ത്യൻ ആരാധകരുടെ പ്രിയതാരം ഫഹദ് ഫാസിലുമുണ്ട്.മലയാള സിനിമാ ലോകം കാത്തിരിക്കുന്ന പേട്രിയറ്റ് ഇനി തീയറ്ററിലേക്കെത്താൻ കുറച്ചു ദിവസങ്ങൾ മാത്രമാണുള്ളത്. സിനിമ ലോകം ഒന്നടങ്കം മെയ് ഒന്നിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം. നാളുകൾക്ക് ശേഷം മലയാളത്തിന്റെ ബിഗ് എം സ് ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മമ്മൂക്കയേയും മോഹൻലാലിനേയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം. ഇതിനോടകം തന്നെ ചിത്രത്തിന്റെ പ്രമോഷനുകളും കൗണ്ട് ഡൗൺ പോസ്റ്ററുകളും സോഷ്യൽ മീഡിയ ഭരിച്ച് തുടങ്ങി.The post ‘പുതിയ കളിപ്പാട്ടങ്ങളോടുള്ള ഭ്രമവും ആവേശവുമാണത്’;സോഷ്യൽ മീഡിയ കീഴടക്കി മമ്മൂട്ടിയുടെ ഇന്റർവ്യൂ പ്രെമോ appeared first on Kairali News | Kairali News Live.