ദളിത് യുവതിയുടെ പീഡന പരാതി; പ്ര​ശോ​ഭ് വ​ത്സ​ൻ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

Wait 5 sec.

പാലക്കാട്| ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. നേരത്തെ മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് പ്രശോഭ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയാണെങ്കില്‍ അതില്‍ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാല്‍ എസ്സി/എസ്ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോള്‍ മാത്രമാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും പ്രശോഭ് വത്സന്‍ ആരോപിക്കുന്നു.പോലീസിന്റെ മറുപടി തേടി കോടതി. ഹര്‍ജി മെയ് അഞ്ചിന് പരിഗണിക്കും. പ്രശോഭിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.