ഡൽഹിക്ക് വൻ തിരിച്ചടി! പരുക്കേറ്റ ലുങ്കി എൻഗിഡിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകും

Wait 5 sec.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. തലയിലേറ്റ പരുക്ക് മൂലം ടീമിന്റെ പ്രധാന പേസ് ബൗളർ ലുങ്കി എൻഗിഡിക്ക് കുറഞ്ഞത് രണ്ട് ഐപിഎൽ മത്സരങ്ങളെങ്കിലും നഷ്ടമായേക്കാം.നേരത്തെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തലയ്‌ക്കേറ്റ പരുക്ക് ആണ് താരത്തിന് വിനയായത്.മത്സരത്തിലേറ്റ പരുക്കിൽ നിന്നും മുക്തനായ കൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കൻ താരം സുഖം പ്രാപിച്ചുവരുന്നുണ്ടെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി കുറഞ്ഞത് അടുത്ത രണ്ട് മത്സരങ്ങളിൽ എൻഗിഡി കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. മെഡിക്കൽ നിരീക്ഷണവും കൺകഷൻ പ്രോട്ടോക്കോളും പൂർത്തിയാക്കിയ ശേഷമേ താരം മടങ്ങിയെത്തൂ. Also Read: ചരിത്രമെഴുതി റിങ്കു സിങ്; ധോണിയുടെ 15 വര്‍ഷം പഴക്കമുള്ള ഐ.പി.എല്‍ റെക്കോഡ് മറികടന്നുനിർണ്ണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനായിരുന്ന എൻഗിഡിയുടെ അഭാവം ടീമിന്റെ ബൗളിംഗ് കോമ്പിനേഷനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.നേരത്തെ, പഞ്ചാബിനെതിരെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നോട്ട് വീണ് തല ശക്തമായി നിലത്ത് ഇടിച്ചതിനെ തുടർന്ന് എൻഗിഡിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.The post ഡൽഹിക്ക് വൻ തിരിച്ചടി! പരുക്കേറ്റ ലുങ്കി എൻഗിഡിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകും appeared first on Kairali News | Kairali News Live.