ബെംഗളൂരുവിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ രണ്ട് വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. വന്ദേഭാരതത്തിന് പുറമേ മറ്റൊരു സൂപ്പർ ഫാസ്റ്റ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. മാസങ്ങൾക്കകം മൂന്ന് ട്രെയിനുകളും സർവ്വീസ് ആരംഭിക്കും. സാങ്കേതിക തടസങ്ങൾ നീങ്ങിയാലുടൻ വന്ദേഭാരത് സർവ്വീസ് ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്. ആയിരകണക്കിന് മലയാളികൾ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന നഗരമാണ് ബാംഗ്ലൂർ. അതുക്കൊണ്ട് വന്ദേഭാരത് വരുന്നത് ഗുണം ചെയ്തേക്കും.മുംബൈയിലേക്കാണ് വന്ദേഭാരത് സ്ലീപ്പർ വരുന്നത്. വന്ദേഭാരത് എക്സ്പ്രസ് മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് ആണ്. ഈ ട്രെയിനുകൾ വരുന്നതോടെ ആളുകളുടെ ഏറെക്കാലമായുള്ള യാത്രാദുരിതം അവസാനിക്കും. വന്ദേഭാരത് സർവ്വീസ് വേഗത്തിലാക്കാൻ. ALSO READ; ട്രെയിൻ യാത്രയ്ക്കിറങ്ങുകയാണോ ? എത്ര കിലോ വരെ ബാഗേജ് കൊണ്ടുപോകാമെന്ന് അറിയാമോ ?ഹാസനും മംഗളൂരുവിനും ഇടയിൽ ട്രാക്കുകളുടെ വൈദ്യുതീകരണം പൂർത്തിയാക്കി. പരിശോധനകൾ നടന്നുക്കൊണ്ടിരിക്കയാണ്. ബെംഗളൂരു മംഗളൂരു വന്ദേഭാരത് ഗോവയിലെ മഡ്ഗാവിലേക്ക് എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരത് സ്ലീപ്പർ ഗുണ്ടകൽ, കലബുറഗി, വഴിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 16 മണിക്കൂർ വേണ്ടി വരും. വിമാന ടിക്കറ്റിനേക്കാൾ കുറഞ്ഞ ചിലവിൽ മുംബൈയിൽ എത്താൻ സാധിച്ചാൽ നേട്ടമാകുമെന്നാണ് റിപ്പോർട്ട്.The post ബെംഗളൂരുവിലേക്ക് രണ്ട് വന്ദേഭാരത് കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ; സമയവും റൂട്ടും അറിയാം appeared first on Kairali News | Kairali News Live.