സെന്റ് പീറ്റേഴ്സ്ബർഗ് | പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ റഷ്യയുടെ പിന്തുണ അറിയിച്ചത്.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്തബ ഖാംനഇയിൽ നിന്നുള്ള സന്ദേശം ലഭിച്ചതായി പുടിൻ വെളിപ്പെടുത്തി. ഇറാനും മറ്റ് പ്രാദേശിക രാജ്യങ്ങൾക്കും റഷ്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ജനത നിലവിലെ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.മൂന്ന് രാജ്യങ്ങളിലേക്കുള്ള തന്റെ നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് അബ്ബാസ് അരാഗ്ചി റഷ്യയിലെത്തിയത്. മേഖലയിലെ സംഘർഷങ്ങളെക്കുറിച്ച് റഷ്യയുമായി നിരന്തരം കൂടിയാലോചനകൾ നടത്താറുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകൾ ഏകോപിപ്പിക്കാനാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താൻ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് അരാഗ്ചി മോസ്കോയിലെത്തിയത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.SummaryRussian President Vladimir Putin met with Iranian Foreign Minister Abbas Araghchi in St Petersburg to discuss the ongoing crisis in West Asia. During the meeting, Putin reaffirmed Russia’s commitment to supporting Iran’s interests and working towards regional stability and peace. Araghchi emphasized the importance of coordinating positions between Tehran and Moscow amidst escalating regional tensions.