തൃശൂർ പൂരത്തിൽ നിന്ന് കടവൂർപള്ളിയിലേക്ക്; കുരിശടിക്ക് മുന്നിൽ തുമ്പിക്കൈ ഉയർത്തി തൃക്കടവൂർശിവരാജു

Wait 5 sec.

കടവൂർ സെൻ്റ് കാസ്‌മിർസ് ചർച്ചിലെ തിരുനാൾ കൊടിയേറ്റം ഗജരാജരത്‌നം തൃക്കടവൂർശിവരാജുവിൻ്റെ സാന്നിദ്ധ്യത്തിൽ നടന്നു.തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തിരികെയെത്തിയ ശിവരാജുവിനെ തേവള്ളി മഹാലക്ഷ്മിക്കാവിൽ സ്വീകരിച്ച് ചെണ്ടമേളത്തോടെ തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കവേയാണ് പ്രസിദ്ധമായ കടവൂർപള്ളിയിലും ശിവരാജുവിന് സ്വീകരണം നൽകിയത്. കുരിശടിയിലേക്ക് തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തു. തുടർന്ന് ശിവരാജുവിൻ്റെ സാന്നിധ്യത്തിൽ കൊടിയേറ്റി. പള്ളിക്കാർ നൽകിയ വെള്ളരിക്കകളും, ബിസ്കറ്റും ശിവരാജു സന്തോഷത്തോടെ സ്വീകരിച്ചു.Also Read: ‘അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കും, വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ചർച്ച തുടങ്ങും’; വി എൻ വാസവൻവിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് സമാപനം കുറിച്ചു. രാത്രി ഉത്രം വിളക്കോടെയാണ് കൊടിയിറങ്ങിയത്. 2027 ഏപ്രിൽ 17ന് അടുത്ത പൂരം കൊടിയോറും. ഇത്തവണ ആർഭാഢങ്ങൾ ഒഴിവാക്കിയായിരുന്നു പൂരം നടന്നത്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 17 മനുഷ്യർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ടും ഉണ്ടായില്ല.The post തൃശൂർ പൂരത്തിൽ നിന്ന് കടവൂർപള്ളിയിലേക്ക്; കുരിശടിക്ക് മുന്നിൽ തുമ്പിക്കൈ ഉയർത്തി തൃക്കടവൂർശിവരാജു appeared first on Kairali News | Kairali News Live.