ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന്‍ മരിച്ചു

Wait 5 sec.

പാലക്കാട്| പാലക്കാട് ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി, പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാല്‍  ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നു.