ക്ലാസിക്കുകളെ സാധാരണക്കാരന് വേണ്ടി…; നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിച്ച അതുല്യ പ്രതിഭയായിരുന്നു വി സാംബശിവൻ: എസ് ജയമോഹൻ

Wait 5 sec.

കഥാപ്രസം​ഗകലയെ ഇത്രയും ജനപ്രിയമാക്കിയ മറ്റൊരു കാഥികൻ ഇല്ലായെന്ന് തന്നെ പറാൻ കഴിയും, സാധാരണക്കാരൻ്റെ ഭാഷയിൽ കഥപറഞ്ഞ വി സാംബശിവൻ. മരിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അദ്ദേഹത്തിൻ്റെ ഓർമകൾ ഇന്നും ജനങ്ങൾ കാത്തു സൂക്ഷിക്കുന്നുണ്ട്. നവോത്ഥാനത്തിൻ്റെ മൂല്യങ്ങൾ ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുകയും കഥാപ്രസംഗകലയെ സാധാരണക്കാരുടെ ഹൃദയമിടിപ്പായി മാറ്റുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു കാഥിക സാമ്രാട്ട് വി സാംബശിവനെന്ന് എസ്. ജയമോഹൻ പറഞ്ഞു. വി സാംബശിവൻ അനുസ്മരണത്തോടനുബന്ധിച്ച് ചവറ ഗുഹാനന്ദപുരത്തെ സ്മൃതികുടീരത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒട്ടേറെ കഥകൾ പറയാൻ ബാക്കിവച്ച് സാംബശിവൻ നമ്മളെ വിട്ടുപിരിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടായി. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളെ സാധാരണക്കാരുടെ ഭാഷയിൽ അവതരിപ്പിച്ച് കഥാപ്രസംഗകലയെ ജനകീയമാക്കിയ സാംബശിവൻ്റെ ജീവിതവും കലയും വരും തലമുറയ്ക്കായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് ചവറ ഗുഹാനന്ദപുരത്തെ സാംബശിവൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും സ്മരണാഞ്ജലിയും നടന്നു.Also read: 40°C കടന്നു ചൂട്! കേരളത്തിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻചടങ്ങിൽ സാംബശിവൻ്റെ സഹോദരൻ വി സുബ്രഹ്മണ്യൻ, പ്രഫ. വസന്തകുമാർ സാംബശിവൻ, ഷാജി ശർമ്മ, രവീന്ദ്രൻ, ബാജി സേനാധിപൻ, പ്രഫ. ഷാജി സേനാധിപൻ എന്നിവർ പങ്കെടുത്തു.The post ക്ലാസിക്കുകളെ സാധാരണക്കാരന് വേണ്ടി…; നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിച്ച അതുല്യ പ്രതിഭയായിരുന്നു വി സാംബശിവൻ: എസ് ജയമോഹൻ appeared first on Kairali News | Kairali News Live.