വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ നോട്ടീസ് ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നാളെ മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആർ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ല.ഇക്കഴിഞ്ഞ ദിവസമാണ് വട്ടിയൂർക്കാവ് സംഘർഷത്തിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തത്. ആർ ശ്രീലേഖ പോടാ പുല്ലേ പൊലീസേ മുദ്രാവാക്യം വിളിച്ചത് ഈ മാർച്ചിലായിരുന്നു. കേസിൽ ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്തിരുന്നു.ALSO READ; നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി അമ്മയെയും സഹോദരനെയും കൊന്നത് അതിക്രൂരമായി, മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞത് മൂന്ന് നാൾപൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പൊലീസീനെ വലിയ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കൾ പെരുമാറിയത്. ആർ ശ്രീലേ കേസിൽ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയർ ആശാ നാഥാണ് ആറാം പ്രതി.The post നെട്ടയം സംഘർഷം; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ് appeared first on Kairali News | Kairali News Live.