വെള്ളമുണ്ടായിരുന്നു, പക്ഷേ കരുതലില്ല; ഡാം മാനേജ്മെന്റിൽ കെഎസ്ഇബിക്ക് വീഴ്ച, ഇരുട്ടിലാക്കിയ പാളിച്ച

Wait 5 sec.

കൊച്ചി ∙ കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന അളവിലുള്ള വെള്ളം ഡാമുകളിലേക്ക് എത്തിയിട്ടും സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധി ഉണ്ടാവാൻ കാരണം ഡാം മാനേജ്മെന്റിലെ വീഴ്ച. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രവിഹിതമായി കിട്ടിയ 1514 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളം സറണ്ടർ ചെയ്തിരുന്നു. ഈ സമയത്തും ജലവൈദ്യുതി ഉൽപാദനം നിർബാധം നടന്നു. 500 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിനുള്ള വെള്ളമെങ്കിലും അപ്പോൾ കരുതിയിരുന്നെങ്കിൽ കൂടുതൽ ഉൽപാദനം നടത്തി ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമായിരുന്നു.