ബം​ഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 142 മണ്ഡലങ്ങൾ പോളിം​ഗ് ബൂത്തിലേക്ക്

Wait 5 sec.

രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഒരുങ്ങുകയാണ് ബം​ഗാൾ. 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ദക്ഷിണ ബം​ഗാളിലെ ഏഴു ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പിൽ 3.21 കോടി പേർ സമ്മതിദാന അവകാശം വിനിയോ​ഗിക്കും. 1448 സ്ഥാനാർത്ഥികളാണ് മത്സരത്തിനുള്ളത്. ഇടതു മുന്നണി, തൃണമൂൽ കോൺ​ഗ്രസ്, ബിജെപി കക്ഷികൾ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.കോൺ​ഗ്രസിന് എല്ലായിടത്തും സ്ഥാനാർത്ഥികളുണ്ടെങ്കിലും മത്സരം കാഴ്ച വയ്ക്കുന്നത് ചിലയിടങ്ങളിൽ മാത്രമാണ്. കേരളം, തമിഴ്നാട്, ബം​ഗാൾ, അസം എന്നിവടങ്ങളിലെ ക്സിറ്റ് ഫലങ്ങൾ ഇന്ന് പുറത്തുവരും. മെയ് നാലിനാണ് വോട്ടെണ്ണൽ. ബംഗാളിൽ പലയിടങ്ങളിലും വ്യാപക അക്രമമുണ്ടായി.ALSO READ; ആവേശമായി ബം​ഗാൾ… മീനാക്ഷി മുഖർജി മുതൽ ആഫ്രിം ബീഗം ശിൽപ്പി വരെ; സിപിഐഎമ്മിന് കരുത്തായി യുവ തലമുറഉത്തര 24 പർഗാനാസ് ജില്ലയിലെ പാനിഹട്ടിൽ നാല്‌ സിപിഐ എം പ്രവർത്തകരെ ബിജെപിക്കാർ അക്രമിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം സ്ഥാനാർഥി കലാതൻ ദാസ് ഗുപ്തയുടെ നേതൃത്വത്തിൽ പാനിഹട്ടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി. നിരവധി സ്ഥലങ്ങളിൽ തൃണമൂൽ, ബിജെപി പ്രവർത്തകർ എറ്റുമുട്ടി. ബംഗാളിൽ വോട്ടെടുപ്പ്‌ പൂർത്തിയായി 60 ദിവസത്തേക്കുകൂടി കേന്ദ്രസേന തുടരുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞിരുന്നു.The post ബം​ഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 142 മണ്ഡലങ്ങൾ പോളിം​ഗ് ബൂത്തിലേക്ക് appeared first on Kairali News | Kairali News Live.