ന്യൂഡൽഹി ∙ യുഎസിന്റെ നാവിക ഉപരോധം മറികടക്കാൻ ഇറാനു രണ്ടു രക്ഷാമാർഗവുമായി പാക്കിസ്ഥാൻ എത്തിയിരിക്കുന്നു; കടൽമാർഗവും കരമാർഗവും. ഇറാനുമായി കടലിലും കരയിലും അതിർത്തി പങ്കിടുന്ന രാജ്യമാണു പാക്കിസ്ഥാൻ. ഇറാന്റെ തുറമുഖങ്ങളിൽനിന്നുള്ളതും അവിടേക്കുപോകുന്നതുമായ കപ്പലുകളെയാണ് യുഎസ് നാവികസേന ഇറാന്റെ തീരക്കടലിനു പുറത്തു തടയുന്നത്. ഈ സാഹചര്യത്തിൽ കപ്പലുകൾ ഇറാന്റെ തീരക്കടലിനു പുറത്തുപോകാതെ അവിടെനിന്ന് പാക്ക് തീരക്കടലിലൂടെ അറബിക്കടലിൽ എത്താനുള്ള സംവിധാനമാണു പാക്ക് അധികൃതർ വാഗ്ദാനം ചെയ്യുന്നത്.