ഇന്നും താഴ്‌ന്നോ പൊന്നിന്റെ വില? സ്വര്‍ണവില വീണ്ടും കുറയുമെന്ന പ്രതീക്ഷയില്‍ വിപണി

Wait 5 sec.

സ്വര്‍ണവിപണിക്ക് ആശ്വാസകരമായ ദിവസമായിരുന്നു ഇന്നലെ. അപ്രതീക്ഷിതമായി വിലയില്‍ കുറവ് വന്നതോടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരുടെ തിരക്കായിരുന്നു ജ്വല്ലറിയില്‍. ഒരു പവന്‍ സ്വര്‍ണത്തിനു 1040 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഏപ്രില്‍ മാസം അവസാനത്തില്‍ വന്ന കുറവ് മാസാവസാനത്തിലെ അവസാനത്തെ ദിവസങ്ങളിലും തുടരുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.Also Read: റോയല്‍ കരീബിയന്റെ വമ്പന്‍ നിക്ഷേപം; ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രൂയിസ് ഷിപ്പുകള്‍ക്ക് കൂടി ഓര്‍ഡര്‍ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നലെ രാവിലെ 1,12,200 രൂപയായിരുന്നു വില. വൈകീട്ടോടെ വീണ്ടും കുറവ് രേഖപ്പെടുത്തി. 1,10,680 രൂപയായിരുന്നു വൈകീട്ടത്തെ നിരക്ക്. 1520 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇന്നും വിലയില്‍ ഗണ്യമായ കുറവുണ്ടാകുമോയെന്ന് പ്രതീക്ഷിച്ചിരുന്നവരുടെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്നത്തെ സ്വര്‍ണവില പുറത്തുവന്നു. എന്നാല്‍, സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ പ്രതീക്ഷിച്ച രീതിയിലല്ല കാര്യങ്ങള്‍. സ്വര്‍ണത്തിനു രാവിലെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,000 രൂപയായി ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ സ്വര്‍ണത്തിന്റെ വില 13,875 രൂപയുമായി. സ്വര്‍ണപ്രേമികളെ അല്‍പ്പം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്.The post ഇന്നും താഴ്‌ന്നോ പൊന്നിന്റെ വില? സ്വര്‍ണവില വീണ്ടും കുറയുമെന്ന പ്രതീക്ഷയില്‍ വിപണി appeared first on Kairali News | Kairali News Live.