ഈ തീവണ്ടിയില്‍ യാത്ര ചെയ്യണമെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വേണം; ലോകത്തിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് തീവണ്ടിയെ പരിചയപ്പെടാം

Wait 5 sec.

ഹിമാലയത്തിലേക്ക് ട്രെക്കിങ് പോകുന്നവര്‍ എപ്പോഴും കൂടെക്കൂട്ടുന്നതാണ് ഓക്‌സിജന്‍ സിലിണ്ടര്‍. കാരണം ഓക്‌സിജന്റെ കുറവ് തന്നെ. ഇത്തരത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകളെയും കൂടെക്കൂട്ടി പോകേണ്ട ട്രെയിന്‍ യാത്രയെപ്പറ്റി കേട്ടിട്ടുണ്ടോ? ആദ്യം കേള്‍ക്കുമ്പോള്‍ വെറുതെ പറയുകയാണെന്നു തോന്നും. എന്നാല്‍, സംഗതി സത്യമാണ്. ഇത്തരമൊരു ട്രെയിന്‍ സര്‍വീസ് ലോകത്തുണ്ട്.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പാതകളിലൊന്നായ ചൈനയിലെ ചിങ്ഹായ്-ടിബറ്റ് റെയില്‍വേയിലാണ് ഈ യാത്ര. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കാണ് ഈ സര്‍വീസ്. സമുദ്രനിരപ്പില്‍നിന്ന് 4000 മീറ്റര്‍ ഉയരത്തിലൂടെയാണ് ഈ യാത്രയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. 1956 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ താങ്ഗുല പാസില്‍ എത്തുമ്പോള്‍ ഉയരം 5072 ആയി ഉയരും. ഇത്രയും ഉയരത്തില്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ നിരക്ക് സമുദ്രനിരപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കുറവായിരിക്കും. അതിനാല്‍, യാത്രക്കാരുടെ ആരോഗ്യനില സുരക്ഷിതമാക്കാനാണ് ട്രെയിനില്‍ ഒാക്‌സിജന്‍ സിലിണ്ടറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. രണ്ടുവിധത്തിലുള്ള ഓക്‌സിജന്‍ സംവിധാനങ്ങളാണ് ഇതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. Also Read: പവർഫുൾ കോച്ചുകൾ; വന്ദേഭാരതിനെ വെല്ലുന്ന വമ്പൻ മേക്കോവർ, ജനശതാബ്ദി ട്രെയിനുകൾക്ക് ഇനി പുതിയമുഖംട്രെയിനിലെ കോച്ചുകളിലേക്ക് ഓക്‌സിജന്‍ നേരിട്ട് നല്‍കി അകത്തെ ഓക്‌സിജന്‍ നിരക്ക് മതിയായ തോതില്‍ നിലനിര്‍ത്തുന്ന സംവിധാനമാണ് ആദ്യത്തേത്. ട്രെയിന്‍ 2829 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഈ രീതിയില്‍ ഓക്‌സിജന്റെ വിതരണം. യാത്രക്കാരുടെ സീറ്റുകള്‍ക്ക് സമീപം സജ്ജമാക്കിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വഴി നേരിട്ട് ശ്വസിക്കാന്‍ സാധിക്കുന്നവിധമാണ് രണ്ടാമത്തെ രീതി. ഹൈ ആള്‍ട്ടിട്ട്യൂഡ് മേഖലകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മതിയായ അളവില്‍ ശരീരത്തിനു ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാകും. അക്ക്യൂട്ട് മൗണ്ടന്‍ സിക്ക്‌നെസ്, ഹൈ ആള്‍ട്ടിട്ട്യൂഡ് പള്‍മണറി എഡിമ, ഹൈ ആള്‍ട്ടിട്ട്യൂഡ് സെറിബ്രല്‍ എഡിമ എന്നി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും മരണം വരെ സംഭവിക്കാനും ഇടയാകും. അതിനാല്‍, ഹൈ ആള്‍ട്ടിട്ട്യൂഡ് പ്രദേശങ്ങളിലൂടെയുള്ള യാത്രകളില്‍ ഇടയ്ക്കിടെ ശരീരത്തിലെ ഓക്‌സിജന്‍ തോത് പരിശോധിച്ച് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.The post ഈ തീവണ്ടിയില്‍ യാത്ര ചെയ്യണമെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വേണം; ലോകത്തിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് തീവണ്ടിയെ പരിചയപ്പെടാം appeared first on Kairali News | Kairali News Live.