സംസ്ഥാനത്ത് ഇപ്പോഴും ലോഡ് ഷെഡിങ് ഇല്ലെന്നും ലോഡ് കൂടുതലാകുമ്പോൾ പവർ ട്രിപ്പാകുന്നതാണെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയാണ്. വീടുകളിൽ പാചകവാതകം ഇല്ലാതായപ്പോൾ വൈദ്യുതിയിലേക്ക് മാറി.Also read: നെട്ടയം സംഘർഷം; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ്പവർ കട്ടല്ല, ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണ്. സംസ്ഥാനത്ത് ഉൽപ്പാദനം കൂട്ടിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷനുമായി വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് ബന്ധപ്പെട്ടപ്പോൾ തന്നെ ഇടപെട്ടു. കമ്മീഷൻ ജുഡീഷ്യൽ സംവിധാനമാണെന്നും വിമർശിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.Also read: ചരിത്രരചനയെ വസ്തുതകളുടെ ശേഖരമായല്ല, നിരന്തര പോരാട്ടമായാണ് പ്രൊഫ. കെ എൻ പണിക്കർ കണ്ടത്: എം എ ബേബി ജല വൈദ്യുത പദ്ധതികൾ പരിസ്ഥിതിയുടെ പേരിൽ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് തടസപ്പെടുത്തുകയാണ്. ഓരോ പദ്ധതിയും ഒരോ കാരണം പറഞ്ഞു മുടക്കി. മാധ്യമങ്ങളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.UPDATING…The post സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കാലാവസ്ഥ: മന്ത്രി കെ കൃഷ്ണൻ കുട്ടി appeared first on Kairali News | Kairali News Live.