കാസ‍ർകോട് ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ്

Wait 5 sec.

കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം. ജുമാമസ്ജിദിൽ നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നു. നടന്നത് വിവാഹ ചടങ്ങ് തന്നെയായിരുന്നുവെന്ന് പള്ളി ഖത്തിബ് റഹ്മത്തുള്ള മദനി. കാസർകോട് ഇമാം പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴീക്കൽ ജമാ മസ്ജിദിലെ ഇമാം റഹമത്തുള്ള മദനിയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. മസ്ജിദിൽ നടന്നത് മതപരമായ ചടങ്ങ് തന്നെയാണെന്ന് പള്ളി ഖത്തിബ് റഹ്മത്തുള്ള മദനി പ്രതികരിച്ചു.കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ മസ്ജിദിലെ ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്ന് ഇദ്ദേഹം മുൻപ് മൊഴി നൽകിയിരുന്നു. പടന്ന അഴിക്കാൽ ജുമാമസ്ജിദ് ഏപ്രിൽ 13ന് നടന്ന ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ബാലവിവാഹ നിരോധന ഓഫീസറോടും ചൈൽഡ് ലൈൻ അധികൃതരോടും ജുമാ മസ്ജിദ് ഇമാം റഹ്മത്തുള്ള താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന മൊഴിയാണ് നൽകിയത്. മസ്ജിദ് ഭാരവാഹികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നറിഞ്ഞിരുന്നെങ്കിൽ ചടങ്ങിന് കാർമികത്വം വഹിക്കില്ലായിരുന്നുവെന്നും റഹ്മത്തുള്ള പറഞ്ഞു.ALSO READ; കാസർഗോഡ് ശൈശവ വിവാഹത്തിൽ പുതിയ വെളിപ്പെടുത്തൽ; ‘തെറ്റിദ്ധരിപ്പിച്ചാണ് നിക്കാഹ് നടത്തിച്ചത്’ എന്ന് ഉസ്താദ്ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ കോൺഗ്രസ് നേതാവ് പി കെ താജുദ്ദീന്റെ ഇടപെടലിനെ തുടർന്നാണ് പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ പരിശോധിക്കാതെ വിവാഹം നടത്തിയതെന്നാണ് വ്യക്തമാവുന്നത്. ബാല വിവാഹനിരോധന ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി നിർദ്ദേശപ്രകാരം പോലീസ് വരൻ,പെൺകുട്ടിയുടെ പിതാവ്, ജുമ മസ്ജിദ് സെക്രട്ടറി, ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തത്.The post കാസ‍ർകോട് ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ് appeared first on Kairali News | Kairali News Live.